മൂന്ന് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ മൂന്ന് ബഹിരാകാശയാത്രികര്‍ ഭൂമിയില്‍ തിരിച്ചത്തെി. സൊയൂസ് ടി.എം.എ 19 എം എന്ന ബഹിരാകാശപേടകത്തിലാണ് ശാസ്ത്രജ്ഞര്‍ കസാഖ്സ്താനില്‍ തിരിച്ചിറങ്ങിയത്. നാസയിലെ ടിം കോപ്ര, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ടിം പീക്ക്, റോസ്കോമോസിലെ യൂറി മലെന്‍ചെങ്കോ എന്നിവര്‍ പ്രാദേശികസമയം 3.15നാണ് കസാഖ്സ്താനിലെ ഷെസ്കസ്ഗാനില്‍ എത്തിയത്.
പുതിയ മൂന്ന് അംഗങ്ങള്‍ എത്തുന്നതുവരെ നാസ ബഹിരാകാശയാത്രികന്‍ ജെഫ് വില്യംസും റഷ്യയുടെ റോസ്കോമോസിലെ ഒലെഗ് സ്ക്രിപോച്കയും അലക്സി ഓവ്ചിനിനും ബഹിരാകാശകേന്ദ്രം നിയന്ത്രിക്കും. 2015 ഡിസംബറില്‍ ബഹിരാകാശത്തത്തെിയ മൂവരും 186 ദിവസമാണ് അവിടെ കഴിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.