ഇൗസ്​റ്റർ പ്രത്യാശയുടെ ആഘോഷം പോപ്​

വത്തിക്കാൻ സിറ്റി:  പ്രത്യാശയുടെയുടെ സന്ദേശവുമായി പോപിെൻറ ഇൗസ്റ്റർ പ്രസംഗം. ഭീതിയും ഇരുളും നെമ്മ തകർക്കാൻ അനുവദിക്കരുതെന്ന് ഫ്രാൻസിസ് മാർപാപ പറഞ്ഞു. ബ്രസല്‍സ് ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഭീതിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ഇൗസ്റ്റർ ആഘോഷം.  ൈക്രസ്തവ സമൂഹം ഭയത്തിെൻറയും നിരാശയുടെയും തടവിലാകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച രാത്രി നടന്ന ഈസ്റ്റർ കുര്‍ബാനക്കിടെ നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

വെള്ളിയാഴ്ച നടന്ന ചടങ്ങുകൾക്കിടെ മാർപാപ ബ്രസൽസ് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. ഭീകരപ്രവർത്തനം നടത്തുന്നവർ ദൈവനാമമാണ് കളങ്കപ്പെടുത്തുന്നതെന്ന് മാർപാപ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.