ബ്രിട്ടീഷ് എയര്‍വേസ് വിമാനമിറങ്ങിയത് ചതുരാകൃതിയിലുള്ള ടയറുകളുമായി


ലണ്ടന്‍: ചതുരാകൃതിയിലുള്ള ടയറുകളുമായി ഇറങ്ങി വ്യോമയാന വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേസിന്‍െറ വിമാനം. വെള്ളിയാഴ്ച ഹോങ്കോങ്ങില്‍നിന്നത്തെിയ ബ്രിട്ടീഷ് എയര്‍വേസിന്‍െറ എ380 സൂപ്പര്‍ജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയത്.വിമാനം പുറപ്പെടുന്ന സമയത്തുതന്നെ പൈലറ്റിനു ടയറിന്‍െറ മര്‍ദത്തില്‍ വ്യതിയാനങ്ങളുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ടയറിന്‍െറ ഈ മാറ്റത്തിനു കാരണം വിമാനത്തിന്‍െറ ഭാരത്തിലുണ്ടായ പ്രശ്നങ്ങളാകാമെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.