ഇസ്​ലാം സ്വീകരിച്ച സൗദിയിലെ ബ്രിട്ടീഷ്​ അംബാസഡർ ഹജ്ജ്​ നിർവഹിച്ചു

ലണ്ടന്‍: ഇസ്​ലാം സ്വീകരിച്ച സൗദിയിലെ ബ്രിട്ടീഷ്​ അംബാസഡർ സൈമൺ കോളിസും ഭാര്യ ഹുദ മുജാര്‍കെഷും ഹജ്ജ്​ കർമം പൂർത്തിയാക്കി.  സൈമൺ കോളിസ്​ ഇസ്​ലാം ആശ്ലേഷിച്ചത്  നയതന്ത്രപ്രതിനിധികള്‍ക്ക്​ അറിവുണ്ടായിരുന്നെ​െങ്കിലും പരസ്യമായിരുന്നില്ല. സൗദി എഴുത്തുകാരിയും അധ്യാപികയുമായ ഫൗസിയ അല്‍ബകര്‍ ട്വിറ്ററില്‍ ഇഹ്റാം കെട്ടിയ ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോസ്റ്റ് ഹുദ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറി.

2011 ലാണ്​ സൈമൺ കോളിസ്​ ഇസ്​ലാം ആശ്ലേഷിച്ചത്. ഭാര്യ ഹുദ സിറിയക്കാരിയാണ്​.കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് പോള്‍ സൗദിയില്‍ അംബാസഡറായി സേവനമനുഷ്ഠിച്ചു തുടങ്ങിയത്. ഇറാഖ്, സിറിയ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 19,000 ബ്രിട്ടീഷ് പൗരന്മാർ ​ഇക്കൊല്ലം ഹജ്ജ്​ ചെയ്​തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.