ബ്രെക്സിറ്റ് കരാറുകള്‍ വീറ്റോ ചെയ്യുമെന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടനില്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ജോലി ചെയ്യുന്നതിന് തടസ്സമാകുന്ന ഏതു കരാറിനെയും ‘വൈസ്ഗ്രാഡ് ഫോര്‍’ വീറ്റോ ചെയ്യുമെന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫികോ ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യ യൂറോപ്യന്‍ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്  ‘വൈസ്ഗ്രാഡ് ഫോര്‍’ എന്ന പേരിലറിയപ്പെടുന്നത്. ബ്രിട്ടനില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരെ രണ്ടാംകിടക്കാരാക്കുന്ന കരാറുകള്‍ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മിലുണ്ടായാല്‍ എതിര്‍ക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.