ലെസ്ബോസ്: ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ പ്രധാന അഭയാര്‍ഥി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ടെന്‍റുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഇതോടെ ഇവിടെ കഴിയുകയായിരുന്ന മൂവായിരത്തിലധികം വിവിധ രാജ്യങ്ങളില്‍നിന്നത്തെിയ അഭയാര്‍ഥികള്‍ ദുരിതത്തിലായി. തിങ്കളാഴ്ചയുണ്ടായ തീപിടിത്തതില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. ക്യാമ്പിലെ വ്യത്യസ്ത രാജ്യക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് തീപടര്‍ന്നതെന്ന് ഗ്രീക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗ്നിശമനവിഭാഗങ്ങള്‍ സ്ഥലത്തത്തെി തീയണച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ക്യാമ്പിനകത്തുള്ളവര്‍ മന$പൂര്‍വം തീക്കൊടുത്തതാവാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ക്യാമ്പിലെ കുട്ടികളെ തീപിടിത്തത്തിനുശേഷം പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
ഗ്രീസില്‍ അറുപതിനായിരത്തിലധികം അഭയാര്‍ഥികള്‍ കഴിയുന്നതായാണ് കണക്ക്. ജര്‍മനിയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കാന്‍ അനുമതി കാത്ത് കഴിയുന്നവരാണിവര്‍. എന്നാല്‍, പല കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചതോടെ ഇവര്‍ ഗ്രീസില്‍ കുടുങ്ങിയിരിക്കയാണ്. ആളുകള്‍ തിങ്ങിനിറഞ്ഞതിന്‍െറയും ശുചിത്വമില്ലായ്മയുടെയും പേരില്‍ ഗ്രീസിലെ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ക്യാമ്പുകള്‍ നേരത്തേ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ദ്വീപില്‍ കഴിയുന്നവരെ കരയിലേക്ക് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.