ലോകത്തെ ഏറ്റവും ഭാരമുള്ള കാബേജുമായി ബ്രിട്ടീഷുകാരന്‍

ലണ്ടന്‍: ലോകത്തെ ഏറ്റവും ഭാരമുള്ള ചുവന്ന കാബേജ് ഉല്‍പാദിപ്പിച്ച് ബ്രിട്ടീഷ് സ്വദേശി ഡേവിഡ് തോമസ് 90 വര്‍ഷം പഴക്കമുള്ള ചരിത്രം തിരുത്തി. 23.2 കി.ഗ്രാമാണ് കാബേജിന്‍െറ തൂക്കം. ഈ വര്‍ഷത്തെ ‘ദേശീയ ഭീമന്‍ പച്ചക്കറി ചാമ്പ്യന്‍ഷിപ്പി’ലാണ് കോണ്‍വാളിലെ ലീഡ്സ് ടൗണില്‍നിന്നുള്ള തോമസ് 23.2 കി.ഗ്രാം ഭാരമുള്ള ചുവന്ന കാബേജ് അവതരിപ്പിച്ചത്. 1925ല്‍ 19.05 കി.ഗ്രാം തൂക്കമുള്ള കാബേജ് ഉല്‍പാദിപ്പിച്ച ഡെര്‍ബിഷയറില്‍നിന്നുള്ള ആര്‍. സ്ട്രോഓഫ് സ്റ്റേവിലിയുടെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. 15 വര്‍ഷമായി തോമസ് പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ‘ബീച്ച് ബാളി’ന്‍െറ വലുപ്പമുള്ള കാബേജ് ഉല്‍പാദിപ്പിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്ന് തോമസ് പറഞ്ഞു. പുതിയ റെക്കോഡ് ഗിന്നസ്ബുക്കിന്‍െറ പരിഗണനയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.