മോസ്കോ: 10 മിനിറ്റിനുള്ളിൽ എത്ര പുഷ്അപ് എടുക്കാൻ കഴിയും? 50 എണ്ണമാകുേമ്പാഴേക്കു ം അവശരാകുന്നവരാണ് ഏറെയും. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് 3270 പുഷ്അപ്പുകളെടുത്ത് ഞെ ട്ടിച്ചിരിക്കയാണ് റഷ്യയിലെ ഇബ്രാഹീം ലിനോവ് എന്ന ആറു വയസ്സുകാരൻ. മത്സരത്തിനുശേഷം കുട്ടിക്ക് അപ്പാർട്മെൻറ് സമ്മാനമായി ലഭിക്കുകയും ചെയ്തു.
തുടർച്ചയായി ഏറ്റവും കൂടുതൽ പുഷ്അപ്പുകൾ ചെയ്തതുവഴി റഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ പുതിയ ചരിത്രം എഴുതിച്ചേർക്കുകയും ചെയ്തു. പ്രാദേശിക സ്പോർട്സ് ക്ലബാണ് സമ്മാനം വാഗ്ദാനം ചെയ്തത്. തുടർച്ചയായി 4105 പുഷ്അപ്പുകളെടുത്ത അഞ്ചുവയസ്സുകാരന് കഴിഞ്ഞ വർഷം മെഴ്സിഡസ് കാർ സമ്മാനമായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.