ബെർലിൻ: ജർമൻ ചാൻസലർ അംഗലാ മെർകലിെൻറ ആരോഗ്യനിലയെ കുറിച്ച് ആശങ്കയുയരുന്നു. ബർലിൻ പ്രസിഡൻറ് ഫ്രാങ്ക് വാൾ ട്ടർ സ്റ്റീൻമീയർക്കൊപ്പം പരിപാടിയിൽ പങ്കെടുക്കവെ മെർകലിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു. കടുത്ത വിറയൽ അനുഭവപ്പെട്ട മെർകലിന് ഒപ്പമുണ്ടായിരുന്നവർ വെള്ളം കൊടുത്തെങ്കിലും അതു കുടിക്കാൻ കഴിഞ്ഞില്ല. ഏതാനും ചുവടുകൾ നടക്കാൻ ശ്രമിച്ചെങ്കിലും വേച്ചുപോയി.
കഴിഞ്ഞയാഴ്ചയും മെർകൽ ഇത്തരം അനുഭവത്തിലൂടെ കടന്നുപോയിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ നിർജലീകരണം മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രഥമിക വിലയിരുത്തൽ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലേക്ക് യാത്ര തിരിക്കും മുമ്പാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.