വിയന: ഏപ്രിലില്‍ തുര്‍ക്കിയില്‍ നടക്കുന്ന ഹിതപരിശോധനക്കായുള്ള പ്രചാരണത്തിന് എത്തുന്ന പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ആസ്ട്രിയ ഒൗദ്യോഗികമായി സ്വീകരിക്കില്ല. ആസ്ട്രിയന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി സംബന്ധിച്ചാണ് തുര്‍ക്കിയില്‍ ഹിതപരിശോധന നടക്കുന്നത്. ഇതിനെ ആസ്ട്രിയ അനുകൂലിക്കുന്നില്ല.
രാജ്യത്തെ തുര്‍ക്കി വംശജരായ പൗരന്മാരുമായുള്ള സര്‍ക്കാറിന്‍െറ ബന്ധം വഷളാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആസ്ട്രിയ ഉര്‍ദുഗാനെ വിലക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ആസ്ട്രിയയില്‍ ഒന്നേ കാല്‍ ലക്ഷത്തോളം തുര്‍ക്കി പൗരന്മാര്‍ കഴിയുന്നുണ്ട്. ഇവരെ അഭിസംബോധന ചെയ്യാനാണ് ഉര്‍ദുഗാന്‍ ആസ്ട്രിയയിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.