ലണ്ടന്‍: കോവിഡ് ബാധിതനായി മരണത്തോടു മുഖാമുഖംനിന്ന തന്നെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ഡോക്ടര്‍മാരുടെ പേര് തെൻറ പ്രിയ കുഞ്ഞിന് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
ആശുപത്രിക്കിടക്കയിൽ കരുതലായി കൂടെനിന്ന രണ്ടു ഡോക്ടര്‍മാരുടെ പേര് ചേർത്ത് വില്‍ഫ്രെഡ് ലോറി നികോളാസ് ജോണ്സണ് എന്നാണ് പേരിട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ്, പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പ്രതിശ്രുത വധു കാരി സൈമണ്ട്സിനും ഒരു ആണ് കുഞ്ഞ് പിറന്നത്.
ഡോ. നിക്ക് പ്രൈസ്, പ്രഫ.നിക്ക് ഹാര്‍ട്ട് എന്നീ ഡോക്ടര്‍മാരുടെ പേരില്‍നിന്നാണ് നികോളാസ് എന്ന പേര് എടുത്തത്. പേരിെൻറ മറ്റു ഭാഗങ്ങള്‍ പ്രധാനമന്ത്രിയുടെ മുത്തച്ഛെൻറയും കാരി സൈമണ്ട്സിെൻറ മുത്തച്ഛെൻറയും പേരുകൾ ചേർന്നതാണ്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരിക്കെ താൻ മരണം മുന്നിൽ കണ്ടിരുന്നുവെന്നും ആശുപത്രി ജീവനക്കാർ മരണാനന്തരമുള്ള അടിയന്തര സാഹചര്യങ്ങൾക്ക് ഒരുങ്ങിയിരുന്നുവെന്നും ജോൺസൺ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.