ലണ്ടൻ: ബ്രെക്സിറ്റ് വൈകിപ്പിക്കാനായി കൺസർവേറ്റിവ് പാർട്ടിയിൽനിന്ന് പുറത്താക ്കപ്പെട്ടവരുൾപ്പെടെയുള്ള ബ്രിട്ടീഷ് എം.പിമാർ കോടതിയിലേക്ക്. ബ്രെക്സിറ്റ് വൈകി പ്പിക്കാനുള്ള ബിൽ കഴിഞ്ഞ ദിവസം പാർലമെൻറ് പാസാക്കിയിരുന്നു. ബില്ലിൽ എലിസബത്ത് രാ ജ്ഞി തിങ്കളാഴ്ച ഒപ്പുവെക്കും.
കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബർ 31നകം ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ പ്രഖ്യാപനം. ബ്രെക്സിറ്റ് വൈകിപ്പിക്കാൻ വിദൂര സാധ്യതപോലുമില്ലെന്ന് ശനിയാഴ്ച ഡെയ്ലി ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല തെരഞ്ഞെടുപ്പാണ് അഭികാമ്യമെന്നും സൂചിപ്പിക്കുകയുണ്ടായി. ഇടക്കാല തെരഞ്ഞെടുപ്പിന് പാർലമെൻറിലെ മൂന്നിൽ രണ്ട് എം.പിമാരുടെ പിന്തുണവേണം.
എന്നാൽ, ബ്രെക്സിറ്റ് വൈകിപ്പിക്കുകയോ കരാറിലെത്തുകയോ ചെയ്യാതെ തെരഞ്ഞെടുപ്പിനെ അനുകൂലിക്കില്ലെന്നാണ് പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ തീരുമാനം. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനായി ബുധനാഴ്ച പാർലമെൻറിൽ നടന്ന വോട്ടെടുപ്പിൽ ബോറിസ് പരാജയപ്പെട്ടിരുന്നു. ഇൗ വിഷയത്തിൽ തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.