ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾക്കുമെതിരെ രാസായുധം പ്രയോഗിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ വിനോദസഞ്ചാരികളെന്ന് റഷ്യൻ മാധ്യമ റിപ്പോർട്ട്. റഷ്യൻ സ്വദേശികളായ അലക്സാണ്ടർ പെട്രോവ്, റുസ്ലൻ ബോഷിറോവ് എന്നിവരാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. ഇവർ സാധാരണക്കാരാണെന്നും ക്രിമിനലുകളല്ലെന്നും അതിനാൽ ഉടൻ മോചിപ്പിക്കണമെന്നും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
റഷ്യൻ സൈനിക ഇൻറലിജൻസ് ഏജൻറുമാരാണിരുവരുമെന്നാണ് ബ്രിട്ടൻ പറയുന്നത്. സ്ക്രിപാലിന് ആക്രമണമേറ്റ സാലിസ്ബുറിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. എന്നാൽ, സുഹൃത്തുക്കൾ ദീർഘകാലമായി ഇൗ സ്ഥലത്തിെൻറ മനോഹാരിതയെ കുറിച്ച് പറഞ്ഞതനുസരിച്ച് വിനോദസഞ്ചാരികൾ എന്ന നിലയിലാണ് സംഭവസ്ഥലം സന്ദർശിച്ചതെന്നും പിടിയിലായവർ പറയുന്നു. ദേവാലയ ഗോപുരവും ക്ലോക്കും കാണാൻ ആഗ്രഹിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. ആക്രമണം നടന്ന മാർച്ച് നാലിന് ഇരുവരും ഇൗ പ്രദേശങ്ങളിലൂടെ നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.