ശമ്പള വർധനയില്ല; ബ്രിട്ടീഷ് എയർലൈൻസിൽ രണ്ടു ദിവസം പണിമുടക്ക്

ലണ്ടൻ: ശമ്പള, ആനുകൂല്യ വർധന ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയർലൈൻസിൽ പൈലറ്റുമാരുടെ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷന്‍റെ 48 മണിക്കൂർ സമരത്തെ തുടർന്ന് സർവീസുകളെല്ലാം നിർത്തിവെച്ചു.

കമ്പനിയുടെ ലാഭത്തിനനുസരിച്ച് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നാണ് അസോസിയേഷൻ പറയുന്നത്. എന്നാൽ പൈലറ്റുമാരുടെ ആവശ്യം ന്യായമല്ലെന്നാണ് ബ്രിട്ടീഷ് എയർലൈൻസിന്‍റെ നിലപാട്.

പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. പണിമുടക്ക് വിവരം യഥാസമയം യാത്രക്കാരെ അറിയിച്ചില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്.

അസോസിയേഷനും ബ്രിട്ടീഷ് എയർലൈൻസ് കമ്പനിയും പ്രശ്ന പരിഹാരം കാണണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ വക്താവ് പ്രതികരിച്ചു.

Tags:    
News Summary - British Airways pilots ground planes in two day strike-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.