ലണ്ടൻ: ബ്രിട്ടനിൽ വ്യാഴാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ സ്ഥാനാർഥികൾ ഉജ്ജ്വല ജയം നേടുമെന്ന് പ്രതീക്ഷ. 2017ലെ തെരഞ്ഞെടുപ്പിൽ 12 ഇന്ത്യൻ വംശജരാണ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ സിഖ് വനിത എം.പി പ്രീത് കൗർ ഗില്ലും ആദ്യമായി തലപ്പാവു ധരിച്ച തൻമൻജീത് സിങ് ധേശിയും ഇക്കൂട്ടത്തിൽപെടും. ലേബർ പാർട്ടിയുടെ നവേന്ദ്രു മിശ്രയും കൺസർവേറ്റിവ് പാർട്ടിയുടെ ഗോവയിൽനിന്നുള്ള ക്ലെയ്ർ കൗടിന്യോയും ഗഗൻ മഹീന്ദ്രയുമാണ് അവരിൽ പ്രധാനികൾ.
കൺസർവേറ്റിവ് പാർട്ടിയിലെ ഇന്ത്യൻ എം.പിമാരായ പ്രീതി പട്ടേൽ, അലോക് ശർമ, റിഷി സുനക്, ശൈലേഷ് വർമ, സുവല്ല ബ്രാവർമാൻ എന്നിവർക്ക് സ്ഥാനം നിലനിർത്താനുള്ള പോരാട്ടമാണ്. ഇവരെ കൂടാതെ സജ്ജയ് സെൻ, അകാൽ സിന്ധു, നരീന്ദർ സിങ് ശേഖൂൺ, അഞ്ജന പട്ടേൽ, സീന ഷാ, പാം ഗോസൽ, ബൂപെൻ ദേവ് ജീത് ബെയിൻസ്, കൻവാൾ ടൂർ ഗിർ, ഗുർജിത് കൗർ ബെയിൻസ്, പവിതാൻ കൗർ മാൻ, കുൽദീപ് സഹോട, രഞ്ജീവ് വാലിയ എന്നിവരും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.