തെ​ര​ഞ്ഞെ​ടു​പ്പ്: ബോ​റി​സ്​ ജോ​ൺ​സ​ന്‍റെ നിർദേശം ബ്രിട്ടീഷ് പാർലമെന്‍റ് തള്ളി

​ലണ്ടൻ: ഒക്​​ടോ​ബ​ർ 15ന്​ പൊതു ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താനുള്ള ബ്രിട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജ ോ​ൺ​സ​ന്‍റെ നിർദേശത്തിന് തിരിച്ചടി. തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താനുള്ള ബോ​റി​സ്​ ജോ​ൺ​സ​ന്‍റെ നിർദേശം ബ്ര ിട്ടീഷ് പാർലമെന്‍റ് തള്ളി. 98നെതിരെ 434 വോട്ടിന് കൺസർവേറ്റീവ് പാർട്ടിയുടെ പ്രമേയം തള്ളിയത്.

ഒ​ക്​​ടോ​ബ​ർ 31ന്​ ​ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​ നി​ന്ന്​ പു​റ​ത്തു​ പോ​കാ​നാ​യി​രു​ന്നു ബോ​റി​സിന്‍റെ പ​ദ്ധ​തി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. ക​രാ​റി​ല്ലാ​തെ​യു​ള്ള പി​ന്മാ​റ്റം ബ്രി​ട്ട​നെ വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ത​ള്ളി​വി​ടു​മെ​ന്നാ​ണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ ​ദി​വ​സം ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​ എം.​പി ഫിലിപ്പ് ലീ​ കൂ​റു​മാ​റി​യ​തോ​ടെ പാ​ർ​ല​മെന്‍റി​ൽ ബോ​റി​സ് സ​ർ​ക്കാ​റി​ന്​ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​മാ​വു​ക​യും ചെ​യ്​​തിരുന്നു. വ​രും ദി​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ എം.​പി​മാ​ർ കൂ​റു​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - British Parliament Reject Boris Johnson Resolution in Election -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.