ലണ്ടൻ: കരാർരഹിത ബ്രെക്സിറ്റ് എന്ന നിർദേശം തള്ളി ബ്രിട്ടീഷ് എം.പിമാർ. പാർലമെൻറിൽ നടന്ന വോെട്ടടുപ്പിൽ 310 എം.പിമാർ കരാർ രഹിത ബ്രെക്സിറ്റിനെ പിന്തുണച്ചപ്പോൾ, 318 പേർ എതിർത്തു. ജനസഭയുടെ കൂടി പിന്തുണയുണ്ടെങ്കിലേ ഇക്കാര്യത്തിൽ അന്തിമധാരണയിലെത്താൻ കഴിയൂ. മാർച്ച് 29ന് ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കണമെന്നതിൽ മാറ്റമുണ്ടാകില്ല. യൂറോപ്യൻ യൂനിയനുമായി െഎറിഷ് അതിർത്തി സംബന്ധിച്ച് വീണ്ടും ചർച്ചയാവാമെന്ന ഭേദഗതി ഭൂരിഭാഗം എം.പിമാരും പിന്തുണച്ചു.
കൺസർവേറ്റിവ് എം.പി ഗ്രഹാം ബ്രഡി ആണ് ഭേദഗതി അവതരിപ്പിച്ചത്. 301നെതിരെ 317 വോട്ടുകൾക്ക് പാസാക്കുകയും ചെയ്തു. അതിനിടെ, കരാറിൻമേൽ വീണ്ടും ചർച്ചവേണമെന്ന ബ്രിട്ടെൻറ നിർദേശം യൂറോപ്യൻ യൂനിയൻ തള്ളി. നിലവിലെ കരാർ ഏറ്റവും മികച്ചതാണെന്നും ഇനിയൊരു ചർച്ചക്ക് സാധ്യതയില്ലെന്നുമാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് പ്രതികരിച്ചത്.
കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുപകരം, നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി ദീർഘിപ്പിക്കാമെന്ന് യൂറോപ്യൻ യൂനിയൻ അറിയിച്ചിരുന്നു. അതിനിടെ, പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ബ്രെക്സിറ്റ് തെരേസ മേയുമായി കൂടിക്കാഴ്ചക്ക് സന്നദ്ധ അറിയിച്ചിട്ടുണ്ട്. ചർച്ചക്കായുള്ള മേയുടെ ആവശ്യം നേരത്തേ കോർബിൻ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.