ലണ്ടൻ: ആസ്തികൾ മരവിപ്പിച്ചതിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നൽകിയ ഹരജി തള്ളി. യു.കെ ഹൈകോടതിയാണ് ആസ്തികൾ മരവിപ്പിച്ചതിനെതിരായ മല്യയുടെ ഹരജികൾ തള്ളിയത്. മല്യ നിയമത്തിൽ ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അൻഡ്രു ഹെൻഷോ നിരീക്ഷിച്ചു.
2016 മാർച്ചിന് മുമ്പ് വ്യവസായിക രാഷ്ട്രീയ ആവശ്യങ്ങൾക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറാണ്ടായിരുന്നു. യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷർ എയർലൈൻസുമായും ചേർന്നുനിൽക്കുന്നതാണ് അദ്ദേഹത്തിെൻറ വ്യവസായ താൽപര്യങ്ങൾ. എന്നാൽ ഇപ്പോൾ മല്യ യു.കെയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ, വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിൽ വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേറ്റ് കോടതി വീണ്ടും നിർദേശിച്ചു. ഇന്ത്യയിലെ 13 ബാങ്കുകളിലെ കൺസോർട്യത്തിൽ നിന്ന് 6000 കോടിയിലേറെ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. തുടർന്ന് 2016 ജൂണിൽ മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.