ന്യൂയോർക്ക്: ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയിൽ മരണം 35000ത്തിലേക്ക് കടക്കുന്നതായി റി പ്പോർട്ട്. ഇതുവരെ 34,804 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ലോകത്താെക കോവിഡ്19 ബാധിച്ചവരുടെ എണ്ണം 7,35,015 ആ യി ഉയർന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ 1,42,746 പേർക്ക് അസുഖം ബാധിക്കുകയും 2,489 പേർ മരിക്കുകയും ചെയ്തു.ന്യൂയോർക്കിൽ മാത്രം 1000 പേർ മരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മരണസംഖ്യയിൽ മുന്നിട്ട് നിൽക്കുന്നത് ഇറ്റലിയാണ്. 10,779 പേർക്കാണ് കോവിഡ് മൂലം ഇവിടെ ജീവൻ നഷ്ടമായത്. 10,779 പേർ അസുഖ ബാധിതരാണ്.
അടുത്ത ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് സ്പെയിനിലാണ്. കഴിഞ്ഞ ദിവസം 537 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 7,340 ആയി. 85,195 പേരാണ് ചികിത്സയിൽ കഴിയുന്നത്.
വൈറസിെൻറ പ്രഭവ കേന്ദ്രമായ ചൈനയിൽ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇവിടെ 81,470 േപർക്കാണ് വൈറസ് ബാധയുള്ളത്. മരണം 3,304.
കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്നത് ഇറാനിലാണ്. 24 മണിക്കൂറിനിടെ 117 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ ഇറാനിലെ മരണസംഖ്യ 2,757 ആയി. 41,000 പേർക്ക് ഇവിടെ കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.