ദാവൂദ്​ ഇബ്രാഹിമി​െൻറ സഹായി ജാബിർ മോട്ടിവാലക്ക്​ ജ്യാമം നിഷേധിച്ചു

ലണ്ടൻ: യു.കെയിൽ അറസ്​റ്റിലായ ദാവൂദ്​ ഇബ്രാഹിമി​​​െൻറ സഹായി ജാബിർ മോട്ടിവാലക്ക്​ ജാമ്യമില്ല. ലണ്ടനിലെ വെസ്​റ്റ്​ മിനിസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിയിലെ ചീഫ്​ മജിസ്​ട്രേറ്റ്​ എമ്മ അർബത്​നോട്ടാണ്​ രണ്ടാം തവണയും ജാബിറിന്​ ജാമ്യം നിഷേധിച്ചത്​. ജാബിറിനെ ഇന്ത്യക്ക്​ കൈമാറുന്നതു സംബന്ധിച്ച കേസ്​ ഒക്​ടോബർ 19നാണ്​ കോടതിയുടെ പരിഗണനക്ക്​ വരുന്നത്​.

പാക്​ സർക്കാർ ജാബിറി​​​െൻറ ജാമ്യ​െത്ത പിന്തുണച്ചിരുന്നു. നല്ല വ്യക്​തിത്വമാണെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്​താ​​​െൻറ പിന്തുണ.

കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന്​ കടത്ത്​ കേസുകളുമായി ബന്ധപ്പെട്ട്​ ആഗസ്​റ്റിൽ ലണ്ടനിലെ ഹോട്ടലിൽ വെച്ചാണ്​ യു.കെ സുരക്ഷാ ഉദ്യോഗസ്​ഥർ ജാബിറിനെ അറസ്​റ്റ്​ ചെയ്​തത്​. 10 വർഷത്തേക്കുള്ള യു.കെ വിസ ജാബിറി​​​െൻറ കൈവശമുണ്ടായിരുന്നു. കൂടാതെ ദാവൂദി​​​െൻറ ഭാര്യ ​െമഹ്​ജബീൻ, മക്കളായ മൊയീൻ നവാസ്​, മെഹ്​റൂഖ്​, മെഹ്​റീൻ, മരുമക്കളായ ജുനൈദ്​, ഒൗറംഗസേബ്​ എന്നിവരുമായി വ്യാപാര ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ​

Tags:    
News Summary - Dawood Ibrahim's aide Jabir Motiwala denied bail again - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.