കോവിഡ്​: സ്​പെയിനിലെ മരണസംഖ്യ 10000 കടന്നു

മാഡ്രിഡ്​: സ്​പെയിനിൽ കോവിഡ്​ വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണങ്ങളാണ്​ സംഭവി ച്ചത്​. ഇവിടെ ആകെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 1,10,000 കടന്നിട്ടുണ്ട്.

അതേസമയം, കോവിഡി​ന്റെ വ്യാപനവും മ രണനിരക്കും നിയ​ന്ത്രണ വിധേയമായിട്ടുണ്ടെന്നാണ്​ ആരോഗ്യ വകുപ്പ്​ പറയുന്നത്​. കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും വർധനവ്​ നിലച്ചിട്ടുണ്ട്​. നേരിയ തോതിൽ ഗ്രാഫ്​ താഴേക്ക്​ വരുന്നതി​ന്റെ സൂചനകളാണ്​ ഉള്ളതെന്നാണ്​ അധികൃതർ പറയുന്നത്​.

കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്​ത്​ തുടങ്ങിയ കോവിഡ്​ 19 വൈറസ്​ യൂറോപ്പിലും അമേരിക്കയിലു​മൊക്കെ വലിയ ദുരന്തമായി മാറിയിട്ടുണ്ട്​. ലോകത്താകെ 9.3 ലക്ഷം ആളുകൾക്ക്​ ബാധിക്കുകയും 45,000 ആളുകളുടെ ജീവനെടുക്കുകയും ചെയ്​തെന്നാണ്​ ഒൗദ്യോഗിക കണക്ക്​. അതേസമയം, ആദ്യം രോഗം റിപ്പോർട്ട്​ ചെയ്​ത ചൈന യഥാർഥ കണക്ക്​ പുറത്ത്​ വിട്ടിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്​.

Tags:    
News Summary - Death toll in Spain crosses 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.