ന്യൂയോർക്ക്: ഇന്ത്യയെ നിക്ഷേപകർക്ക് വിശ്വസനീയമായ ഇടമാക്കുന്നതും രാജ്യത്തെ ഒരുമിപ്പിക്കുന്നതും ജനാധിപത ്യം, ജനസംഖ്യ, ചോദനം, നിശ്ചയദാർഢ്യം തുടങ്ങിയ നാല് ഘടകങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക് കിലെ ബ്ലൂം ബർഗിൽ നടന്ന ഗ്ലോബൽ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും വളരെ നന്നായി യോജിക്കുന്നു. നിങ്ങളുടെ സാങ്കേതിക വിദ്യക്കും ഞങ്ങളുടെ വൈദഗ്ധ്യത്തിനും ഈ ലോകത്തെ മാറ്റിമറിക്കാനാവും. ആഗോള സാമ്പത്തിക വളർച്ചയെ അത് ത്വരിതപ്പെടുത്തും.’’ മോദി പറഞ്ഞു. വിദേശ സാങ്കേതിക വിദ്യയേയും ഇന്ത്യൻ വൈദഗ്ധ്യത്തേയും കൂട്ടിയോജിപ്പിക്കുകയാണ് താൻ വിഭാവനം ചെയ്യുന്നതെന്നും ഇതിൽ എവിടെയെങ്കിലും ഏതെങ്കിലും തരത്തിൽ വിള്ളലുണ്ടായാൽ താൻ വ്യക്തിപരമായി അതിൽ ഒരു പാലം കണക്കെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് ലക്ഷം കോടി ഡോളറിൻെറ സമ്പദ്വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യം ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഈ വലിയ ലക്ഷ്യം കൈവരിക്കാനുള്ള കഴിവും ധൈര്യവും സാഹചര്യവും ഇന്ത്യക്കുണ്ടെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.