വത്തിക്കാൻ സിറ്റി: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പോപ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിന് വത്തിക്കാനിലെത്തിയ ഉർദുഗാൻ പോപ്പുമായി വിവിധ വിഷയങ്ങൾ ചർച്ചചെയ്തു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായാണ് തുർക്കിയിലെ ഉന്നത ജനപ്രതിനിധി വത്തിക്കാനിലെത്തുന്നത്. ഉർദുഗാെൻറ സന്ദർശനത്തോടനുബന്ധിച്ച് റോമിൽ പൊലീസ് കർശന സുരക്ഷ ഒരുക്കിയിരുന്നു.
24 മണിക്കൂർ നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കുകയും നാലായിരത്തോളം പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിലെ അഫ്രീനിൽ തുർക്കി ആക്രമണം നടത്തുന്നതിനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.