യു.​എ​ൻ അന്വേ​ഷ​ണ സം​ഘ​ത്തെ പി​ന്തു​ണ​ക്കു​മെ​ന്ന്​ ഇ.​യു


യാം​ഗോ​ൻ: റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ളു​ടെ നേ​ർ​ക്ക്​ ​മ്യാ​ന്മ​ർ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ നി​ജ​സ്​​ഥി​തി  അ​റി​യു​ന്ന​തി​ന്​ യു.​എ​ൻ അ​യ​ക്കു​ന്ന വ​സ്​​തു​​താ​ന്വേ​ഷ​ണ സം​ഘ​ത്തെ പി​ന്തു​ണ​ക്കു​ന്ന​താ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ. മ്യാ​ന്മ​ർ നേ​താ​വ്​ ഒാ​ങ്​​സാ​ൻ​ സൂ​ചി​യു​മാ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ ഇ.​യു​വി​​െൻറ മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്​​ഞ​ൻ ഫെ​ഡ​റി​ക്ക മൊ​ഗേ​റി​നി പ​ര​സ്യ​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ യു.​എ​ന്നി​നെ പി​ന്തു​ണ​ച്ച​ത്.

എ​ന്നാ​ൽ, ഇ​തി​നോ​ട്​ സ​ഹ​ക​രി​ക്കി​ല്ലെ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​ത്​ ഇ​വ​ർ പു​റ​ത്തു​വി​ടു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും സൂ​ചി വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ചു.അ​തേ​സ​മ​യം,  ക​ഴി​ഞ്ഞ കാ​ല​ത്തെ വ​സ്​​തു​ത​ക​ൾ ക​ണ്ടെ​ത്തി റോ​ഹി​ങ്ക്യ​ക​ൾ​െ​ക്ക​തി​രാ​യ കൊ​ല,  പീ​ഡ​ന​ങ്ങ​ൾ, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​നി​ശ്ചി​ത​ത്വ​ത്തി​ന്​ അ​റു​തി​വ​രു​ത്താ​ൻ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച പ്ര​മേ​യം സ​ഹാ​യി​ക്കു​മെ​ന്ന്​ ന​യ​ത​ന്ത്ര​ജ്​​ഞ​ൻ അ​റി​യി​ച്ചു. 

ഇൗ ​പ്ര​മേ​യ​മ​നു​സ​രി​ച്ചാ​ണ്​  യു.​എ​ന്നി​​െൻറ മ​നു​ഷ്യാ​വ​കാ​ശ ബോ​ഡി സൂ​ചി​യു​ടെ എ​തി​ർ​പ്പ്​ വ​ക​വെ​ക്കാ​തെ മ്യാ​ന്മ​റി​ലേ​ക്ക്​ അ​ന്ത​ർ​ദേ​ശീ​യ വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​ക്കു​ന്ന​ത്.  ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ​പാ​സാ​ക്കി​യ പ്ര​മേ​യം യു.​എ​സ്​ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​ച്ചി​രു​ന്നു​.

Tags:    
News Summary - eu support un agency to probe attack against rohinga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.