ലണ്ടൻ: ഇന്ത്യയിലെത്തിയാൽ തെൻറ ജീവൻ അപകടത്തിലാകുമെന്ന ഭീതിയുണ്ടെന്ന് ആവർത്തിച്ച് വിജയ് മല്യ. സാമ്പത്തിക കുറ്റവാളിയായ മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള ഹരജിയിലാണ് ജീവന് ഭീഷണിയുള്ളതായി മല്യ അറിയിച്ചത്. താൻ നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും തനിക്കെതിരെ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും മല്യ വ്യക്തമാക്കി. ഇന്ത്യയിലെത്തിയാൽ ജീവൻ നഷ്ടപ്പെട്ടാക്കമെന്ന സാഹചര്യമുണ്ടായിട്ടും സുരക്ഷക്കാ നടപടികളൊന്നും ഇന്ത്യൻ സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇല്ലെന്നും മല്യയുടെ അഭിഭാഷകൻ അറിയിച്ചു.
വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് വിട്ടുനൽകണമെന്ന കേസിൽ ഡിസംബർ നാലിന് വിചാരണ ആരംഭിക്കും. ഇന്ത്യന്‍ ജയിലില്‍ ജീവന് ഭീഷണിയെന്ന് മല്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിചാരണ തുടങ്ങുന്നതിന് മുമ്പ് സുരക്ഷഭീഷണിയില്ലെന്ന് വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് കോടതിയെ അറിയിക്കും.
ഇന്ത്യന്‍ ജയിലുകളില്‍ വളരെ മോശം അവസ്ഥയാണെന്ന ആരോപണവുമായി വിജയ് മല്യ നേരത്തേ രംഗത്തെത്തിയിരുന്നു. സാമ്പത്തിക കുറ്റവാളിയായ മല്യ 2016 മാർച്ചിലാണ് ബ്രിട്ടനിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.