ഹേഗ്: ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മലയാളി മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ നാവികർക്കെതിരായ പ്രോസിക് യൂഷൻ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സമർപ്പിച്ച ഹരജിയിൽ ഹേഗ് അന്താരാഷ്ട്ര തർക്കപരിഹാ ര കോടതിയിൽ വാദം കേൾക്കൽ തുടങ്ങി.
2012ൽ കേരളതീരത്ത് മത്സ്യബന്ധന ബോട്ടിനുനേരെ ഇറ്റാലിയൻ ചരക്കുകപ്പലിൽനിന് നുള്ള വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ കേരള ഹൈകോടതിയും തുടർന്ന് സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും തുടർനടപടികളും റദ്ദാക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. എൻറിക ലെക്സി എന്ന കപ്പലിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ മാസിമിലിയാനോ ലത്തോരെ, സാൽവദോർ ഗിരോണി എന്നിവർക്കെതിരെയാണ് കേസ്.
സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രപരിധിയിൽ ആയതിനാലും ഇറ്റലിയുെട സൈനികാംഗങ്ങളായതിനാലും നിയമനടപടി തങ്ങളുെട രാജ്യത്തിനകത്തുവേണമെന്ന് തർക്കപരിഹാര കോടതിയിലെ ഇറ്റലിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. വിചാരണ തീരുംമുേമ്പ തന്നെ നാവികർ കുറ്റക്കാരാണെന്ന് ഇന്ത്യൻ കോടതി നിലവിൽ തീർപ്പിലെത്തിയെന്നും വിചാരണ അനന്തമായി നീളുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തങ്ങൾക്ക് സവിശേഷ അധികാരപരിധിയുണ്ടെന്ന് ഇറ്റലി വിശ്വസിക്കുേമ്പാഴും ഇന്ത്യയും ഇവിടത്തെ രണ്ടു മത്സ്യത്തൊഴിലാളികളും ആണ് ഈ സംഭവത്തിലെ ഇരകളെന്ന കാര്യം മറക്കരുതെന്ന് ഇന്ത്യൻ പ്രതിനിധി ജി. ബാലസുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ബോട്ടിലുള്ളവർ കൊല്ലപ്പെട്ടത് ഒരു ചരക്കുകപ്പലിലിൽനിന്നുള്ള വെടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇരു നാവികരും ഇറ്റലിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.