ലണ്ടൻ: ഭൂമിക്കുമേൽ സർവനാശത്തിെൻറ വലവിരിച്ച് കാലാവസ്ഥയിൽ മനുഷ്യൻ വരുത്തുന ്ന വ്യതിയാനത്തിനെതിരെ കൗമാരം തെരുവിൽ. സിഡ്നി മുതൽ ന്യൂയോർക്കുവരെയും ടോക്യോ മുതൽ ലണ്ടൻവരെയും ലോകത്തുടനീളം വിദ്യാർഥികളും കൗമാരക്കാരും കാലാവസ്ഥ സംരക്ഷണത്തിന ് പ്രതിജ്ഞയെടുത്തും രാഷ്ട്രീയക്കാരുൾപെടെ മുതിർന്നവരെ ബോധവത്കരിച്ചും പ്രകടനങ്ങൾ നടത്തി. ഗ്രെറ്റ തുൻബർഗ് എന്ന 16കാരിയുടെ നായകത്വത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥ കൂട്ടായ്മകളാണ് വെള്ളിയാഴ്ച ലോകമെങ്ങും നടന്നത്.
കാലാവസ്ഥ വ്യതിയാനത്തിെൻറ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്ന പസഫിക് ദ്വീപുകളിൽ ആരംഭിച്ച് യു.എസിൽ എത്തുേമ്പാഴേക്ക് 150 ഓളം രാജ്യങ്ങളിെല 5,000 ഓളം കേന്ദ്രങ്ങളിൽ ദശലക്ഷങ്ങൾ പങ്കാളികളായി. പിന്തുണയുമായി മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകളും നേതാക്കളും തൊഴിലാളികളും തെരുവിലെത്തി. യു.എൻ ആസ്ഥാനത്ത് സമരനായിക തുൻബെർഗാണ് പരിപാടി നയിക്കുന്നത്.
വ്യാവസായിക വിപ്ലവത്തോടെ ശക്തമായ ആഗോളതാപനം മനുഷ്യവംശത്തിെൻറ നിലനിൽപ് അപകടത്തിലാക്കുംവിധം വർധിച്ചതായി സമരക്കാർ ഓർമിപ്പിച്ചു. കൽക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവ വൻതോതിൽ കത്തുന്നത് മൂലം ശതകോടിക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ഓരോ വർഷവും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത്. രൂക്ഷമായ ആഗോളതാപനം കൊടും പട്ടിണിക്ക് കാരണമായും ഉഷ്ണവാതങ്ങൾ സൃഷ്ടിച്ചും വില്ലനായി മാറുന്നു. ആർട്ടിക്കിലും അൻറാർട്ടിക്കിലും വൻതോതിൽ മഞ്ഞുപാളികൾ ഉരുകാനും കടൽനിരപ്പ് ഉയരാനും കാരണമാകുന്നു. പസഫിക്കിൽ നിരവധി ദ്വീപുകൾ ഇതിനകം വെള്ളത്തോടു ചേർന്നുകഴിഞ്ഞു. അടുത്ത 12 വർഷത്തിനകം വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറച്ചുകൊണ്ടുവന്നില്ലെങ്കിൽ വൻ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് അടുത്തിടെ കാലാവസ്ഥ വ്യത്യയാനത്തിനായുള്ള രാജ്യാന്തര പാനൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിെൻറ പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ ഒരു ദിവസം പഠനം മാറ്റിനിർത്തി തെരുവിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.