ലണ്ടൻ: ഡിസംബറിൽ ബി.ബി.സി റേഡിയോയുടെ കറൻറ് അഫയേഴ്സ് പരിപാടിയിൽ സ്വീഡിഷ് പരി സ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് െഗസ്റ്റ് എഡിറ്ററായെത്തും. ക്രിസ്മസും പുതു വർഷവും പ്രമാണിച്ച് നടത്തുന്ന പരിപാടിക്ക് ക്ഷണിച്ചത് അഞ്ചു പ്രമുഖരിൽ ഒരാളാണ് 16കാരിയായ ഗ്രെറ്റയെന്ന് ബി.ബി.സി അറിയിച്ചു.
സുപ്രീംേകാടതി പ്രസിഡൻറ് ബ്രെൻഡ ഹാലെ, ഡെയ്ലി ടെലഗ്രാഫ് മുൻ എഡിറ്റർ ചാൾസ് മൂർ തുടങ്ങിയവരും എഡിറ്റർമാരായെത്തും. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങും ഹാരി രാജകുമാരനും ഹോളിവുഡ് നടി ആഞ്ജലീന ജോളിയും ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസനും മുമ്പ് െഗസ്റ്റ് എഡിറ്റർമാരായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.