ലണ്ടൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ മുൻഭാര്യ രെഹം ഖാനെതിരെ അപകീർത്തികരമായ പരാമർശം പ്രസിദ്ധീകരിച്ച ചാന ലിനെതിരെ യു.കെ ഹൈകോടതി. രെഹം ഖാനെതിരെ മുൻ റെയിൽവേ മന്ത്രി നടത്തിയ അപകീർത്തി പരാമർശങ്ങൾ പ്രസിദ്ധീകരിച്ച ചാനൽ ദ ുനിയ ടിവി മാപ്പുപറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ഹൈകോടതി ഉത്തരവിട്ടു. രെഹം നിയമവ്യവഹാരത്തിന് ചെലവഴി ച്ച തുക ചാനൽ നൽകണമെന്നും ഉത്തരവിലുണ്ട്.
2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇമ്രാൻ ഖാനെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തി പുസ്തകമെഴുതിയ രെഹമിനെതിരെ അന്നത്തെ റെയിൽവേ മന്ത്രിയായ െശെഖ് റഷീദ് അപകീർത്തി പരാമർശം നടത്തുകയായിരുന്നു. എതിർ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗിൽ നിന്നും പണം വാങ്ങിയ ശേഷമാണ് രെഹം ഇമ്രാനെതിരെ തെൻറ ആത്മകഥയിൽ വെളിപ്പെടുത്തൽ നടത്തിയത് എന്നായിരുന്നു റഷീദിെൻറ പ്രസ്താവന. പി.എം.എൽ പാർട്ടി നേതാവ് ശെഹ്ബാസ് ശരീഫിൽ നിന്നും രെഹം പണം വാങ്ങിയെന്നും മന്ത്രി ആരോപിച്ചിരുന്നു.
ആരോപണങ്ങൾ രെഹം നിഷേധിച്ചിട്ടും 24 മണിക്കൂർ ഉറുദു വാർത്താ ചാനലായ ദുനിയ ടിവി ശൈഖ് റഷീദിെൻറ പ്രസ്താവന പലതവണ പ്രസിദ്ധീകരിച്ചു. ഇത് തെൻറ അന്തസ്സിനെ കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് രെഹം ചാനലിനെതിരെ അപകീർത്തി കേസ് കൊടുത്തത്.
ഇമ്രാന് പല സ്ത്രീകളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നും അതുവഴി അഞ്ചു മക്കൾ ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു രെഹം ഖാൻ തെൻറ ആത്മകഥയിൽ വെളിപ്പെടുത്തിയത്. വിവാഹിതനായ ഒരു പുരുഷസുഹൃത്തുമായി ഇമ്രാന് സ്വവർഗപ്രണയമുണ്ടായിരുന്നു. 1970 കളിലെ ഒരു ബോളിവുഡ് സൂപ്പർനായികയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ഇമ്രാൻ വെളിപ്പെടുത്തിയതായും രെഹം പുസ്തകത്തിൽ തുറന്നെഴുതിയിരുന്നു.
പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക് രണ്ടാഴ്ച ബാക്കി നിൽക്കെയാണ് വിവാദപുസ്തകം പുറത്തിറങ്ങിയത്. ഈ സാഹചര്യത്തിലാണ് രെഹം പ്രതിപക്ഷ പാർട്ടിയിൽ നിന്നും പണം വാങ്ങിയാണ് പുസ്തകമെഴുതിയതെന്ന ആരോപണം ഉയർന്നത്.
2015 ലായിരുന്നു ഇമ്രാനും രെഹം ഖാനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്.അധിക നാളുകൾ കഴിയും മുൻപേ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.