പാരീസ്: കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസി ഡൻറ് ഇമ്മാനുവൽ മാക്രോൺ. വിഷയത്തിൽ മൂന്നാമതൊരു കക്ഷിയുടെ പ്രേരണയോ ഇടപെടലോ ആവശ്യമില്ല. മേഖലയിൽ സമാധാന അന് തരീക്ഷം നിലനിർത്തണമെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മാക്രോൺ പറഞ്ഞു. ത്രി രാഷ്ട്ര സന്ദര് ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രേമാദിയുമായി 90 മിനിറ്റ് നീണ്ട ചർച്ചയിൽ ഇന്ത്യൻ സർക്കാർ കശ്മീരിൽ കൈകൊണ്ട നടപടികളെ കുറിച്ച് ചർച്ചചെയ്തതായും അത് രാജ്യത്തിെൻറ പരാമധികാര വിഷയമായി കാണുന്നുവെന്നും മാക്രോൺ പറഞ്ഞു.
ഇന്ത്യക്ക് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറുമെന്നും ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. കരാർ പ്രകാരമുള്ള 36 വിമാനങ്ങളിൽ ആദ്യത്തേത് അടുത്ത മാസം തന്നെ ഇന്ത്യക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്കിടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്താനും സഹകരണത്തിലെത്താനും ധാരണയായി. ആണവോര്‍ജ രംഗത്തും സഹകരണം ഉറപ്പാക്കും.
ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെമുമായി ചര്‍ച്ച നടത്തുന്ന മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ വംശജരുമായി സംവദിക്കും. മാക്രോണിെൻറ ക്ഷണമനുസരിച്ച് പരിസ്ഥിതി, കാലാവസ്ഥ, സമുദ്ര ഗവേഷണം എന്നിവ സംബന്ധിച്ചുള്ള ജി-7 ഉച്ചകോടി ചര്‍ച്ചകളിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.