ആസ്​ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ ഒാൺലൈൻ സുഹൃത്ത്​ കുത്തികൊന്നു

മെൽബൺ: ഒാൺലൈൻ ചാറ്റിങ്​ സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടി​ക്കൊപ്പം അത്താഴവിരുന്നിന്​ പോയ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ്​ എന്ന 25 കാരനാണ്​ പെൺകുട്ടിയുടെ വീട്ടിൽ നിന്നും കുത്തേറ്റ്​ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെൽബണിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

​തിങ്കളാഴ്​ച രാത്രി വെസ്​റ്റ്​ മെൽബണിലെ സൺബറിയി​ൽ പെൺകുട്ടി തനിച്ചു താമസിക്കുന്ന വീട്ടിൽ വെച്ചാണ്​ സംഭവം നടന്നത്​.  സംഭവത്തിൽ 19 കാരിയെ പൊലീസ് അറസ്​റ്റു ചെയ്​തു. 

സഹായം ആവശ്യപ്പെട്ടതനുസരിച്ച്​ സ്ഥലത്തെത്തിയ പൊലീസാണ്​ റാത്തോഡിനെ ആശുപത്രിയിലേക്ക്​ മാറ്റിയത്. എന്നാൽ അൽപനേരത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. പൊലീസ്​ കൊലക്കുറ്റം ചുമത്തി ​ പെൺകുട്ടിയെ അറസ്​റ്റു ചെയ്​തു. ഇവരെ മെൽബൺ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. 
അക്കൗണ്ടൻസ്​ വിദ്യാർഥിയായ മൗലിൻ റാത്തോഡ്​  നാലുവർഷമായി മെൽബണിലാണ്.  മരണവിവരം ഇന്ത്യയിലുള്ള രക്ഷിതാക്കളെ വിവരം അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. 

Tags:    
News Summary - Indian Student Killed In Australia After He Met A Girl On Dating Site- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.