സിഡ്നി: സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിെൻറ നാനാഭാഗങ്ങളിലേക്ക് വീശിയ ‘മീ ടു കാമ്പയിനി’െൻറ അലയൊലികൾ തുടരുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാവുന്ന സംഭവങ്ങൾ ആസ്ട്രേലിയൻ സർക്കാർ അന്വേഷിക്കുന്നുവെന്ന വാർത്തയാണ് ഒടുവിലത്തേത്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ആസ്ട്രേലിയൻ മനുഷ്യാവകാശ കമീഷൻ ഇത്തരത്തിലുള്ള പരാതികൾ പരിഗണിക്കുന്നതിന് നിയമപരമായ ചട്ടക്കൂട് കൊണ്ടുവരാൻ ആലോചിക്കുന്നതായും പുറത്തുവിട്ടു. ഇക്കാര്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെയും സാേങ്കതിക വിദ്യയുടെയും പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമവും ഇവർ നടത്തുന്നുണ്ട്.
ഒരാൾപോലും തൊഴിലിടങ്ങളിൽ എന്നല്ല, ജീവിതത്തിെൻറ ഏതു മണ്ഡലത്തിലും ലൈംഗിക അതിക്രമങ്ങൾ സഹിക്കേണ്ടതായി ഇല്ലെന്ന് വനിത വകുപ്പിെൻറ മന്ത്രി കെല്ലി ഒ ഡോയർ പ്രസ്താവനയിൽ പറഞ്ഞു. തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ വളരെ ഗൗരവപൂർവം കണക്കിലെടുക്കേണ്ടതാണെന്നും അത് സ്ഥാപനത്തിെൻറ ഉൽപാദനക്ഷമത കുറയൽ, ജീവനക്കാരുടെ എണ്ണം ഉയർത്തേണ്ടിവരൽ, നേരത്തേയുള്ള വിരമിക്കൽ, നഷ്ടപരിഹാരം തേടൽ തുടങ്ങിയ പലതിലേക്കും നയിക്കുമെന്നും അവർ പറഞ്ഞു. 15 വയസ്സിനു മുകളിൽ ഉള്ളവരിൽ 20 ശതമാനം പേരും ആസ്ട്രേലിയയിൽ ലൈംഗിക പീഡനത്തിനിരയാവുന്നുണ്ട്. ഇതിൽ 68 ശതമാനവും തൊഴിലിടങ്ങളിൽ നിന്നാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
‘മീ ടൂ കാമ്പയ്നി’െൻറ തുടർച്ചയായി ബ്രിട്ടനിലും സമാനമായ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തൊഴിൽ മേഖലയിലെ ലൈംഗികാതിക്രമങ്ങളിൽനിന്നും രക്ഷനൽകാൻ അന്തർദേശീയ തലത്തിൽ കരടുനയം രൂപവത്കരിക്കുമെന്ന് യു.എൻ തൊഴിൽ സമിതി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.