തെഹ്റാൻ: ഇറാനിൽ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ സഹോദരനെ തടവിലാക്കി. ഹുസൈൻ ഫരീദൂനിനെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് പിടികൂടിയത്. മുൻ പ്രസിഡൻറ് അഹ്മദി െനജാദിെൻറ കാലത്തും ശേഷവും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. നേരത്തേ, മലേഷ്യയിൽ ഇറാൻ അംബാസഡറായി സേവനമനുഷ്ഠിച്ച ഫരീദൂൻ തനിക്ക് താൽപര്യമുള്ളവരെ ഉയർന്ന തസ്തികകളിൽ നിയമിക്കാൻ പദവിയും സ്വാധീനവും ദുരുപയോഗിച്ചെന്നും ആരോപണമുണ്ട്. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
ഇയാൾക്കെതിരെ നിരവധി അന്വേഷണങ്ങൾ നടത്തിയതായും സംഭവത്തിൽ കൂടുതൽ പേർ പ്രതികളായിട്ടുെണ്ടന്നും നീതിന്യായ വക്താവ് ഗുലാം ഹുസൈൻ മുഹ്സിൻ ഇൗജി പറഞ്ഞു. മേയിലാണ് സംഭവം പുറത്തുവരുന്നത്.
മറ്റൊരു സംഭവത്തിൽ അമേരിക്കൻ പൗരത്വമുള്ള പ്രിൻസ്ടൺ യൂനിേവഴ്സിറ്റി ഗവേഷക വിദ്യാർഥിയെ ഇറാൻ തടവുശിക്ഷക്ക് വിധിച്ചു. അമേരിക്കക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന പരാതിയിൽ പത്തു വർഷത്തേക്കാണ് 37കാരനായ ഷിയു വാങ്ങിനെ തടവിന് ശിക്ഷിച്ചത്. നന്നായി പേർഷ്യൻ ഭാഷ വഴങ്ങുന്ന വാങ് രഹസ്യസ്വഭാവമുള്ള 4,500 ഇറാനിയൻ രേഖകൾ കൈവശപ്പെടുത്തിയെന്നും ബ്രിട്ടീഷ്, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി രഹസ്യബന്ധം പുലർത്തിയിരുന്നതായും ഇറാൻ കുറ്റപ്പെടുത്തി. യു.എസ് വിദേശകാര്യ വകുപ്പ്, ഹാർവഡ് കെന്നഡി സ്കൂൾ, ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പേർഷ്യൻ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളെയും ഇയാൾ സഹായിച്ചതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.