തെൽഅവീവ്: ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച 20 വിദേശ എൻ.ജി.ഒകൾക്ക് ഇസ്രായേൽ യാത്രവിലക്ക് ഏർപ്പെടുത്തി. പ്രമുഖ ബ്രിട്ടീഷ് യുദ്ധവിരുദ്ധ കൂട്ടായ്മയായ ‘വാർ ഒാൺ വാൻഡ്’ അടക്കമുള്ള എൻ.ജി.ഒകളെയാണ് ഇസ്രായേൽ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഫലസ്തീൻ അനുകൂല ബി.ഡി.എസ് പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ചതാണ് വിലക്കിന് കാരണമായി പറയുന്നത്.
അധിനിവേശ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജൂതസംഘടനയും നിരോധിത സംഘത്തിലുണ്ട്. പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് ജെറമി കോർബിൻ അംഗമായ ഫലസ്തീൻ സോളിഡാരിറ്റി കാമ്പയിനും വിലക്കുണ്ട്. നിരോധിത സംഘടനകൾ ഇസ്രായേലിനെതിരെ വിദ്വേഷവും കളവും പ്രചരിപ്പിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.
ഇസ്രായേലിെൻറ നീക്കത്തിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.