ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ആയിരക്കണക്കിന് പുതിയ ജൂത കുടിയേറ്റ ഭവനങ്ങൾ പണിയാൻ ഇസ്രായേൽ തീരുമാനം. ഇസ്രായേൽ നെതന്യാഹു-ഗാൻറ്സ് സഖ്യസർക്കാരിന് സുപ്രീംകോടതി അംഗീകാരം നൽകിയതിനു പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. അടുത്താഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോപിയോ ഇസ്രായേൽ സന്ദർശിക്കാനിരിക്കുകയാണ്.
ജറൂസലമിൽ നിന്ന് 12 കി.മി അകലെയുള്ള ഇഫ്രത്തിൽ 7000 കുടിയേറ്റ ഭവനങ്ങൾ നിർമിക്കാനാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്. ഈ നിർമാണങ്ങൾ ഒരുതരത്തിലും തടയാനാകില്ലെന്ന് പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റിെൻറ ഓഫിസ് അറിയിച്ചു. തീരുമാനത്തെ ഫലസ്തീൻ എതിർത്തു.
വെസ്റ്റ്ബാങ്കിെൻറ കുടിയേറ്റഭവനങ്ങളുടെ നിർമാണം ലോകരാഷ്ട്രങ്ങൾ അനധികൃതമായാണ് കരുതുന്നത്. 1967ലെ യുദ്ധത്തിലാണ് ഇസ്രായേൽ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്തത്. ഫലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കുന്നതിന് വെസ്റ്റ്ബാങ്ക് ഇസ്രായേലിെൻറ അധീനപ്രദേശമായി അംഗീകരിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സമാധാനേഫാർമുല മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഫലസ്തീൻ ഇതു തള്ളുകയാണുണ്ടായത്. അടുത്താഴ്ച ഇസ്രായേലിലെത്തുന്ന പോംപിയോ കാവൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും ബെന്നി ഗാൻറ്സുമായും ചർച്ച നടത്തും. കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ എന്തായിരിക്കുമെന്നത് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.