ജറൂസലം: കിഴക്കൻ ജറൂസലമിൽ സുരക്ഷസേനയും ഫലസ്തീൻ പൗരന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേൽ വനിത പൊലീസ് ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അർധരാത്രിയാണ് കിഴക്കൻ ജറൂസലമിലെ ഡമസ്കസ് ഗേറ്റിൽ വെച്ച് ഇസ്രായേൽ സുരക്ഷസേനയെ മൂന്ന് ഫലസ്തീൻ പൗരന്മാർ ആക്രമിച്ചത്. സംഘർഷത്തിനിടെ കുത്തേറ്റ വനിത െപാലീസ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ആക്രമണം നടത്തിയവരെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് വെടിവെച്ചുകൊന്നു.
അതേസമയം, ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിറക്കി. എന്നാൽ, ആക്രമണം നടത്തിയത് തങ്ങളുടെ അണികളാണെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീനിലെ ഇസ്ലാമിക കക്ഷിയായ ഹമാസും, ഇടതുപക്ഷ പാർട്ടിയായ പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീനും (പി.എഫ്.എൽ.പി) രംഗത്തെത്തി.
ഇതാദ്യമായാണ് ഫലസ്തീൻ പൗരന്മാർ നടത്തുന്ന ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുക്കുന്നത്. സുരക്ഷസേനക്കുനേരെയുണ്ടായ ആക്രമണം ഇസ്രായേൽ അധിനിവേശത്തിെൻറ ക്രൂരതകളോടുള്ള സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു ഹമാസിെൻറ പ്രതികരണം. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഇസ്രായേൽ അധിനിവേശത്തിന് മറപിടിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.