ന്യൂയോർക്: ലോകത്തിെൻറ ഏതുകോണിൽ ഭീകരാക്രമണം നടന്നാലും അത് ഭീകരതയായി തന്നെ പ രിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയിൽ നല്ലത്, മോശം എന്ന പരിഗണ ന പാടില്ല എന്നും, 74ാമത് യു.എൻ പൊതുസഭ സമ്മേളന വേളയിൽ സംഘടിപ്പിച്ച ഭീകരത സംബന്ധിച ്ച ചർച്ചയിൽ മോദി പറഞ്ഞു. ഭീകരവിരുദ്ധ നടപടി വിവിധ തലങ്ങളിൽ സ്ഥാപനവത്കരിക്ക േണ്ടതുണ്ട്. ഈ മേഖലയിൽ സൗഹൃദ രാഷ്ട്രങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കും -മോദി പ റഞ്ഞു.
ഭീകരർക്ക് ധനസഹായവും ആയുധവും ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്. ഇത് ഉറപ്പാക്കേണ്ടതുണ്ടെന്ന് മോദി അടിവരയിട്ട് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി എ. ഗിരീഷ് ശർമ വാർത്താലേഖകരോട് പറഞ്ഞു. യു.എൻ ഉപരോധ പട്ടിക, ധനകാര്യ നടപടി ദൗത്യസേന (എഫ്.എ.ടി.എഫ്) പോലുള്ള സംവിധാനങ്ങൾ രാഷ്ട്രീയവത്കരിക്കരുത്. ഇത് ഫലപ്രദമായി നടപ്പാക്കണം. രാജ്യങ്ങൾ തമ്മിലുള്ള ഇൻറലിജൻസ് വിവര കൈമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടാകണം.
ജനാധിപത്യ മൂല്യങ്ങൾ, നാനാത്വം, സംയോജിത വികസനം എന്നിവയാണ് ഭീകരതയും തീവ്രവാദവും മറ്റും പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾക്കെതിരായ ഏറ്റവും ഫലപ്രദമായ ആയുധമെന്ന് ഇന്ത്യൻ അനുഭവം പങ്കുവെച്ച് മോദി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിൽ ലോകം ഒറ്റക്കെട്ടായി നിന്നു. ഭീകരതയുടെ കാര്യത്തിലും ഐക്യം വേണം. ഇൻറർനെറ്റിലെ ഭീകരതയും തീവ്രവാദ ആശയപ്രവർത്തനങ്ങളും തുടച്ചുനീക്കാനുള്ള ‘ക്രൈസ്റ്റ് ചർച്ച്’ ആഹ്വാനത്തിന് ഇന്ത്യ പിന്തുണ അറിയിച്ചു. ‘ക്രൈസ്റ്റ് ചർച്ച്’ ആഹ്വാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ പ്രശംസിച്ചു.
ഭീകരപ്രതിരോധത്തിന് സഹകരിക്കണം -ഇന്ത്യ
ന്യൂയോർക്ക്: ഭീകരവാദത്തെ സാമ്പത്തികമായി പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കൈക്കൊള്ളുന്ന നടപടികളെ ഏഷ്യൻ രാജ്യങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യ. െഎക്യരാഷ്ട്ര പൊതുസഭ സമ്മേളനത്തിെൻറ ഭാഗമായി നടന്ന ഏഷ്യൻ രാജ്യ വിദേശമന്ത്രിമാരുടെ യോഗത്തിൽ സംസാരിച്ച കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭീകരവാദത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ധാർമികമായും പിന്തുണക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാകിസ്താെൻറ പേരെടുത്തു പറയാതെ ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായ ആഗോള ഉടമ്പടി എത്രയും പെെട്ടന്ന് പ്രാവർത്തികമാക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ അഭ്യർഥിച്ചു.
ഗൾഫ് മേഖലയിൽ ചില രാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ താൽപര്യങ്ങൾ സംരക്ഷിക്കാനായി നടത്തുന്ന ശ്രമങ്ങൾ സൃഷ്ടിച്ചിട്ടുള്ള സംഘർഷത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.