Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീ​ക​ര​ത​...

ഭീ​ക​ര​ത​ തു​ട​ച്ചു​നീ​ക്കാ​ൻ കൈ​കോ​ർ​ക്കണം –മോ​ദി

text_fields
bookmark_border
modi-with-qatar-ameer
cancel

ന്യൂ​യോ​ർ​ക്: ലോ​ക​ത്തി​​​െൻറ ഏ​തു​കോ​ണി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നാ​ലും അ​ത്​ ഭീ​ക​ര​ത​യാ​യി ത​ന്നെ പ ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീ​ക​ര​ത​യി​ൽ ന​ല്ല​ത്, മോ​ശം എ​ന്ന പ​രി​ഗ​ണ ​ന പാ​ടി​ല്ല എ​ന്നും, 74ാമ​ത്​ യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന വേ​ള​യി​ൽ സം​ഘ​ടി​പ്പി​ച്ച ഭീ​ക​ര​ത സം​ബ​ന്ധി​ച ്ച ച​ർ​ച്ച​യി​ൽ മോ​ദി പ​റ​ഞ്ഞു. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി വി​വി​ധ ത​ല​ങ്ങ​ളി​ൽ സ്​​ഥാ​പ​ന​വ​ത്​​ക​രി​ക്ക േ​ണ്ട​തു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ സൗ​ഹൃ​ദ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും -മോ​ദി പ ​റ​ഞ്ഞു.

ഭീ​ക​ര​ർ​ക്ക്​ ധ​ന​സ​ഹാ​യ​വും ആ​യു​ധ​വും ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്. ഇ​ത്​ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ മോ​ദി അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി എ. ​ഗി​രീ​ഷ്​ ശ​ർ​മ വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. യു.​എ​ൻ ഉ​പ​രോ​ധ പ​ട്ടി​ക, ധ​ന​കാ​ര്യ ന​ട​പ​ടി ദൗ​ത്യ​സേ​ന (എ​ഫ്.​എ.​ടി.​എ​ഫ്) പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്ക​രു​ത്. ഇ​ത്​ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ണം. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​വ​ര കൈ​മാ​റ്റ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​ക​ണം.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, നാ​നാ​ത്വം, സം​യോ​ജി​ത വി​ക​സ​നം എ​ന്നി​വ​യാ​ണ്​ ഭീ​ക​ര​ത​യും തീ​വ്ര​വാ​ദ​വും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​​ശ​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഏ​റ്റ​വും ​ഫ​ല​പ്ര​ദ​മാ​യ ആ​യു​ധ​മെ​ന്ന്​ ഇ​ന്ത്യ​ൻ അ​നു​ഭ​വം പ​ങ്കു​വെ​ച്ച്​ മോ​ദി പ​റ​ഞ്ഞു. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​ൽ ലോ​കം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു. ഭീ​ക​ര​ത​യു​ടെ കാ​ര്യ​ത്തി​ലും ഐ​ക്യം വേ​ണം. ഇ​ൻ​റ​ർ​നെ​റ്റി​ലെ ഭീ​ക​ര​ത​യും തീ​വ്ര​വാ​ദ ആ​ശ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ച്ചു​നീ​ക്കാ​നു​ള്ള ‘ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​’ ആ​ഹ്വാ​ന​ത്തി​ന്​ ഇ​ന്ത്യ പി​ന്തു​ണ അ​റി​യി​ച്ചു. ‘ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​’ ആ​ഹ്വാ​ന​ത്തോ​ടു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ക​ര​ണ​ത്തെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ പ്ര​ശം​സി​ച്ചു.

ഭീകരപ്രതിരോധത്തിന്​ സഹകരിക്കണം -ഇന്ത്യ

ന്യൂ​യോ​ർ​ക്ക്​: ഭീ​ക​ര​വാ​ദ​ത്തെ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളെ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. ​െഎ​ക്യ​രാ​ഷ്​​ട്ര പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഏ​ഷ്യ​ൻ രാ​ജ്യ വി​ദേ​ശ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച കേ​​​​​​ന്ദ്ര​ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭീ​ക​ര​വാ​ദ​ത്തെ സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും ധാ​ർ​മി​ക​മാ​യും പി​ന്തു​ണ​ക്കു​ന്ന ചി​ല രാ​ജ്യ​ങ്ങ​ളു​ണ്ടെ​ന്ന് പാ​കി​സ്​​താ​​െൻറ പേ​രെ​ടു​ത്തു പ​റ​യാ​തെ ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ ആ​ഗോ​ള ഉ​ട​മ്പ​ടി എ​ത്ര​യും പെ​െ​ട്ട​ന്ന് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ ഇ​ന്ത്യ അ​ഭ്യ​ർ​ഥി​ച്ചു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ചി​ല രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiqatar ameerworld newsmalayalam news
News Summary - joint hand for vanish terrorism said PM Modi -world news
Next Story