ഷാഹ് ആലം (മലേഷ്യ): ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ അർധ സഹോദരൻ കിം ജേ ാങ് നാമിനെ കൊലപ്പെടുത്തിയ കേസിൽ ഇന്തോനേഷ്യൻ യുവതിയെ മലേഷ്യൻ കോടതി വെറുതെവിട്ടു. സിതി ആസിയ ആണ് കുറ്റമുക്തയായത്.
2017 ഫെബ്രുവരിയിൽ ക്വാലാലമ്പൂർ വിമാനത്താവളത്തിൽവെച്ചാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. ആസിയക്കൊപ്പം വിയറ്റ്നാംകാരിയും കേസിൽ അറസ്റ്റിലായിരുന്നു. മറ്റു പ്രതികളായ നാല് ഉത്തര കൊറിയക്കാർ ഉടൻ നാട്ടിലേക്ക് രക്ഷപ്പെട്ടു. കിം ജോങ് ഉന്നിെൻറ ഉത്തരവ് പ്രകാരമാണ് അർധ സഹോദരനെ കൊന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.