ഹേഗ്: മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെ ട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ(െഎ.സി.െജ) സമർപ്പിച്ച ഹരജി തള്ളി പാകി സ്താൻ. ഇന്ത്യയുടെത് കരുതിക്കൂട്ടിയ നീക്കമാണെന്നും കേസ് വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും പാകിസ്താൻ ആരോപിച്ചു.
പാകിസ്താൻ ഭീകരരെ പരിശീലിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നതല്ലാതെ തെളിവുകൾ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നും രാജ്യത്തെ നശിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും വിദേശകാര്യമന്ത്രിയുടെ അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാൻ വാദിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട് 74000യിരത്തിലേറെ ആളുകളെ പാകിസ്താന് നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽകൂടുതലും ഇന്ത്യയുടെ ഇടപെടലോടെയാണ്. ഇന്ത്യയുടെ ക്രൂരതക്കിരയായിരുന്ന താൻ 20വർഷം മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്നുവെന്നും മൻസൂർ ഖാൻ കോടതിയിൽ പറഞ്ഞു.
ആരോഗ്യകാരണങ്ങളാൽ പാക് ജഡ്ജിയായ തസാദുക് ഹുസൈൻ ജീലാനി െഎ.സി.ജെയിൽനിന്ന് വിട്ടുനിന്ന സാഹചര്യത്തിൽ മറ്റൊരാളെ അഡ്ഹോക് പാനലിൽ നിയമിക്കണം. ഇന്ത്യൻ ജഡ്ജി പാനലിൽ ഉള്ള സ്ഥിതിയിൽ പ്രത്യേകിച്ചും.-ഖാൻ ആവശ്യപ്പെട്ടു. പാകിസ്താെൻറ വാദങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകാമെന്ന് െഎ.സി.െജ പ്രസിഡൻറ് അബ്ദുൽ ഖ്വാവി അഹ്മദ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ജാദവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2017ൽ ഇന്ത്യ നൽകിയ ഹരജിയിൽ വാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.