ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ ക്ലബ് ലെസ്റ്റർസിറ്റി ഉടമയുടെ ഹെലികോപ്ടർ തകർന്നു വീണു. ടീമിെൻറ ഹോം ഗ്രൗണ്ടിലെ കാർ പാർക്കിങ്ങിന് സമീപമാണ് ഹെലികോപ്ടർ തകർന്ന് വീണത്. ശനിയാഴ്ച പ്രീമിയർ ലീഗ് മൽസരത്തിന് ശേഷമാണ് ക്ലബ് ഉടമ വിചായ് ശ്രീവന്ദനപ്രഭയുടെ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്.
ഹെലികോപ്ടർ തകർന്ന് വീണയുടൻ തീപിടിക്കുകയും ചെയ്തു. ഹെലികോപ്ടറിൽ ആരാണ് യാത്ര ചെയ്തിരുന്നതെന്ന്വ്യക്തമായിട്ടില്ല. ക്ലബ് ഉടമ മൽസരം കാണാൻ എത്തിയിരുന്നോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. അപകടം നടന്നയുടൻ ലെസ്റ്റർസിറ്റി പൊലീസിനെ വിവരമറിയിച്ചുവെന്ന് ക്ലബ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
2010ലാണ് ലെസ്റ്റർ സിറ്റിയുടെ ഉടമസ്ഥത 40 മില്യൺ പൗണ്ടിന് ശ്രീവന്ദനപ്രഭ സ്വന്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.