ലണ്ടൻ: 22 പേരുടെ ജീവൻ പൊലിഞ്ഞ മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ അന്വേഷണം ലിബിയയിലേക്കും വ്യാപിപ്പിക്കുന്നു. അഞ്ചുദിവസം മുമ്പാണ് താൻ അവസാനമായി മകനോട് സംസാരിച്ചതെന്ന് സൽമാൻ ആബിദിയുടെ പിതാവ് റോയിേട്ടഴ്സ് വാർത്തഏജൻസിയോടു പറഞ്ഞു. ലിബിയയിൽ നിന്ന് കുടിയേറിയതാണ് സൽമാൻ ആബിദിയുടെ കുടുംബം. ആക്രമണത്തിൽ ചാേവറായെത്തിയത് സൽമാൻ ആബിദിയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. മകെൻറ സംസാരത്തിൽ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. സൽമാന് െഎ.എസ് പോലുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും നിരപരാധികളെ കൊന്നൊടുക്കുന്ന ഇത്തരം തീവ്രവാദങ്ങൾക്കെതിരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ നിന്ന് സൽമാെൻറ ഇളയ സഹോദരൻ ഹാഷിം ആബിദിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാഷിമിന് െഎ.എസുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇയാൾ ട്രിപളിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്നതായും പൊലീസ് വെളിപ്പെടുത്തി. അന്വേഷണത്തിെൻറ ഭാഗമായി ആറുപേരെ കൂടി മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അതിനിടെ, സൽമാൻ ആക്രമണം നടത്തുന്നതിനായി ജർമൻ വിമാനത്താവളം വഴിയാണ് മാഞ്ചസ്റ്ററിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.