‘മാത്യു’ഭീതിയില്‍ ജനം

കിങ്സ്റ്റന്‍: ശക്തിയേറിയ ‘മാത്യു’ ചുഴലിക്കാറ്റ് തിങ്കളാഴ്ച കരീബിയന്‍ തീരങ്ങളില്‍ വീശിയേക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജമൈക്ക ഭീതിയില്‍. മണിക്കൂറില്‍ 250 കി.മീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നതെന്ന് യു.എസ് നാഷനല്‍ ഹര്‍റികെയ്ന്‍ സെന്‍റര്‍ അറിയിച്ചു.
 മുന്നറിയിപ്പിനെ തുടര്‍ന്ന് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്. സൈന്യവും പൊലീസും രക്ഷാപ്രവര്‍ത്തകരും പ്രതിസന്ധി നേരിടാന്‍ സജ്ജരായിരിക്കുകയാണ്.

തലസ്ഥാനമായ കിങ്സ്റ്റന്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് കാറ്റ് ആദ്യമത്തെുക. കഴിഞ്ഞ ദിവസത്തേക്കാള്‍ വേഗത കുറഞ്ഞതോടെ, കാലാവസ്ഥാ നിരീക്ഷകര്‍ കാറ്റഗറി അഞ്ചില്‍നിന്ന് നാലിലേക്ക് ‘മാത്യു’വിനെ തരംതിരിച്ചിട്ടുണ്ട്.

Tags:    
News Summary - mathew storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.