ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള വിമാനക്കമ്പനിയായ മൊനാർക് സർവിസ് നിർത്തി. വിനോദസഞ്ചാരികൾ കൂടുതലായി ആശ്രയിച്ചിരുന്ന മൊനാർക് ചരിത്രമായതോടെ 1,10,000 യാത്രക്കാർ വിവിധ രാജ്യങ്ങളിൽ കുടുങ്ങി. അടുത്തദിവസങ്ങളിൽ യാത്രചെേയ്യണ്ട മൂന്നു ലക്ഷം പേരുടെ ബുക്കിങ് കമ്പനി പിൻവലിച്ചു. വിദേശത്ത് കഴിയുന്നവരിൽ രണ്ടാഴ്ചക്കിടെ മടങ്ങുന്നവർക്കായി 34 വിമാനങ്ങൾ ഉപയോഗിച്ച് 700ഒാളം സൗജന്യ സർവിസുകൾ നടത്താൻ ബ്രിട്ടീഷ് വ്യോമയാന ഏജൻസി തീരുമാനിച്ചിട്ടുണ്ട്.
യൂറോപ്പിലെയും മറ്റിടങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് യാത്രികർ കൂടുതലായി ഉപയോഗിച്ചിരുന്ന മൊനാർക് കനത്ത സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിയാണ് സർവിസ് അവസാനിപ്പിക്കേണ്ടിവന്നത്. ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടീഷ് നാണയമായ പൗണ്ടിെൻറ മൂല്യം ഇടിഞ്ഞതോടെ ചെലവ് ഉയർന്നതും വ്യോമഗതാഗത രംഗത്ത് കിടമത്സരം കടുത്തതോടെ വരുമാനം കുറഞ്ഞതുമാണ് ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയെ നഷ്ടത്തിലാക്കിയത്.
ഭീകരാക്രമണങ്ങളെ തുടർന്ന് ഇൗജിപ്തിലെ ശറം അൽശൈഖിലേക്കും തുനീഷ്യ, തുർക്കി രാജ്യങ്ങളിലെ കേന്ദ്രങ്ങളിലേക്കും സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. വർഷങ്ങളായി നഷ്ടത്തിലോടുന്ന കമ്പനി ഏറ്റെടുക്കാൻ അവസാന നിമിഷം വരെ നടത്തിയ ശ്രമങ്ങളും പരാജയമായതോടെയാണ് സർവിസ് നിർത്തിവെച്ച് നടത്തിപ്പ് ബ്രിട്ടീഷ് വ്യോമയാന വിഭാഗം ഏറ്റെടുത്തത്. ബ്രിട്ടീഷ് വ്യോമഗതാഗത രംഗത്ത് 1.7 ശതമാനം മാത്രമാണ് മൊനാർകിെൻറ 2017ലെ പങ്കാളിത്തം. യൂറോപ്പിലെ പ്രമുഖരായ എയർ ബെർലിൻ, അലിറ്റാലിയ തുടങ്ങിയ കമ്പനികൾ പാപ്പരായതിനു പിറെകയാണ് ഒരു ബ്രിട്ടീഷ് കമ്പനി വിപണിയിൽനിന്ന് പിൻവാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.