ലണ്ടൻ: പാകിസ്താനിലെ മുത്തഹിദ ഖൗമി മൂവ്മെൻറ് (എം.ക്യു.എം) സ്ഥാപകൻ അൽതാഫ് ഹുസൈനെ ദ േശവിരുദ്ധ പ്രഭാഷണങ്ങളുടെ പേരിൽ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. മെട്രൊപൊളിറ് റൻ പൊലീസിെൻറ ഭീകരവിരുദ്ധ വിഭാഗം നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് അറസ്റ്റ്. 90കളിൽ ലണ്ടനിൽ അഭയംതേടിയ അൽതാഫ് ഹുസൈന് പിന്നീട് പൗരത്വം ലഭിച്ചിരുന്നു. 2016ൽ നടത്തിയ പ്രസംഗത്തിെൻറ പേരിലാണ് ഇപ്പോൾ അന്വേഷണം നേരിടുന്നത്.
പാകിസ്താൻ സർക്കാറിെനതിരെയുള്ള അൽതാഫ് ഹുസൈെൻറ പ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാകിസ്താൻ പോലെ വിശ്വാസയോഗ്യമല്ലാത്ത രാജ്യങ്ങളുമായി കരാറുകൾ ഒപ്പിടുന്നതിൽ ജാഗ്രതവേണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐ.എം.എഫ്) അടുത്തിടെ ഹുസൈൻ പറഞ്ഞിരുന്നു. വിഭജനത്തോടെ ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് കുടിയേറിയവരുടെ പാർട്ടിയായ എം.ക്യു.എമ്മിന് കറാച്ചിയുൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ സ്വാധീനമുണ്ട്. പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും പ്രവാസത്തിൽ കഴിയുന്ന സ്ഥാപക നേതാവായ അൽതാഫ് ഹുസൈന് ഇപ്പോഴും അണികൾക്കിടയിൽ വലിയ സ്വാധീനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.