മോസ്കോ: അടുത്ത ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ എല്ലാ അട വുകളും പുറത്തെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. തെരഞ്ഞെടുപ്പിൽ വ ിജയിച്ചാൽ ജോർഡൻ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന പ്രഖ്യാപനം വിവാദമായതിനു പിന്നാെല, ഇറാനെതിരെ സ്വതന്ത്രമായി പോരാടാൻ പിന്തുണ തേടി നെതന്യാഹു റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. സോചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സിറിയയിലെ സുരക്ഷാസഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നെതന്യാഹു റഷ്യയിലെത്തിയത്.
റഷ്യക്കൊപ്പം ഇറാെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘടനയായ ഹിസ്ബുല്ലയും സിറിയയിലെ ബശ്ശാർ അൽ അസദ് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. റഷ്യയുടെ പിന്തുണയും അസദിനുണ്ട്. എന്നാൽ, സിറിയയിൽ ഇറാൻ ഇടപെടുന്നതിനെ ഇസ്രായേൽ എതിർക്കുകയാണ്.
നിരവധി തവണ സിറിയയിൽ ഇറാെൻറ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. സിറിയയിൽ ഇറാൻ സ്ഥിരതാവളമാക്കുന്നത് തടയാനാണ് ആക്രമണങ്ങൾ. ഈ സാഹചര്യത്തിലാണ് സൈനിക സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇരുരാജ്യത്തലവന്മാരും ചർച്ച നടത്തിയത്. കഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ ഇറാൻ ഇസ്രായേലിനെ ആക്രമിച്ചതായും നെതന്യാഹു പുടിനോട് സൂചിപ്പിച്ചു.
റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുമായും നെതന്യാഹു ചർച്ച നടത്തി. അടുത്തയാഴ്ച നടക്കുന്ന ഇസ്രായേൽ പാർലമെൻറ് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ് റഷ്യയും. അഴിമതിക്കേസുകളിൽ ഒക്ടോബർ ആദ്യം വിചാരണ നടക്കാനിരിക്കെയാണ് 17ന് നെതന്യാഹു വീണ്ടും ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.