പാരിസ്: സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് 1945 ആഗസ്റ്റ് 18ന് ജപ്പാൻ അധീന തായ്പേയ്യിലെ വിമാനാപകടത്തിലല്ല മരിച്ചതെന്ന് വെളിപ്പെടുത്തൽ. സർക്കാർ നിയമിച്ച ഷാനവാസ്, ഖോസ്ല കമ്മിറ്റികൾ അദ്ദേഹം വിമാനാപകടത്തിൽ മരിച്ചെന്നാണ് വിധിയെഴുതിയത്. എന്നാൽ 1999ൽ നിയമിച്ച മുഖർജി കമീഷൻ അദ്ദേഹം വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയുണ്ടായി. മുഖർജി കമീഷൻ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞു.
മുഖർജി കമീഷൻ റിപ്പോർട്ട് അംഗീകരിക്കുന്നതാണ് പാരിസിൽനിന്നുള്ള ജെ.ബി. മൂറിെൻറ വെളിപ്പെടുത്തൽ. സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നുണ്ടെന്നുമുള്ള വിവരം 1947 ഡിസംബർ 11ന് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രഞ്ച് നാഷനൽ ആർക്കൈവ്സിൽനിന്ന് ഇൗ രേഖയുമായാണ്മൂറിെൻറ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.