ട്രെയിനിെൻറ വാതിലിൽ തലകുടുങ്ങിയ സ്ത്രീയുടെ ദൃശ്യങ്ങൾ വൈറൽ

ന്യൂയോർക്ക്: ഭൂഗർഭ മെട്രോ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ വാതിലിൽ തലകുടുങ്ങിയ മധ്യവയസ്കയെ തിരിഞ്ഞുനോക്കാതെ ആളുകൾ കടന്നു പോകുന്ന വീഡിയോ വൈറലാകുന്നു. ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലാണ് സംഭവം നടന്നിരിക്കുന്നത്. ഹാൻഡ് ബാഗും തലയും വാതിലിന് പുറത്തും ഉടൽ ട്രെയിനിന് ഉള്ളിലുമായ രീതിയിലാണ് സ്ത്രീ കുടുങ്ങി കിടക്കുന്നത്. നിരവധി ആളുകൾ അവർക്കു സമീപം കടന്നു പോകുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാൻ ശ്രമിക്കുന്നില്ല.  മെട്രോപൊളിറ്റൻ ട്രാൻസ്പോേട്ടഷൻ അതോറിറ്റി ജീവനക്കാരുടെ യൂനിഫോമിട്ട വനിതയടക്കം അവരെ കടന്നുപോകുന്നുണ്ട്.

പളാറ്റ്ഫോമിൽ എത്തിയ മറ്റൊരു ട്രെയിനിലെ യാത്രക്കാരനാണ് വിഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്.  വിഡിയോ പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 13 ലക്ഷത്തോളം പേരാണ് ദൃശ്യങ്ങൾ കണ്ടത്. തലകുടുങ്ങിയിട്ടും അവർ ആരെയും സഹായത്തിന് വിളിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നില്ല. ട്രെയിൻ മുന്നോട്ടു നീങ്ങുന്നതിന് മുമ്പ് അവരെ രക്ഷപ്പെടുത്തിയോ അവർക്ക് പരിക്കേറ്റോ എന്നൊന്നും ദൃശ്യങ്ങളില്ല.

Full View
Tags:    
News Summary - Nobody Stops To Help Woman With Head Stuck In New York Subway Doors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.