സോൾ: യു.എന്നിെൻറ പുതിയ ഉപരോധങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ. തങ്ങളുടെ ആണവ-മിസൈൽ പരീക്ഷണങ്ങൾ തടയാനുള്ള യു.എന്നിെൻറ പ്രാകൃത രീതിയാണ് ഉപരോധമെന്ന് ഉത്തരകൊറിയ വിമർശിച്ചു. തുടർന്നും ആണവ-മിസൈൽ പരീക്ഷണങ്ങളുമായി
മുന്നോട്ടുപോകുമെന്നും രാജ്യം പറഞ്ഞു.
ഉത്തരകൊറിയൻ അധികൃതർക്കും സംഘടനകൾക്കുമെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് യു.എസ്. തയാറാക്കിയ പ്രമേയം യു.എൻ സുരക്ഷസമിതി വെള്ളിയാഴ്ച ഏകപക്ഷീയമായി സ്വീകരിച്ചിരുന്നു. യു.എൻ ഉപരോധം നിലനിൽക്കുന്നതിനിടെ ഉത്തരകൊറിയ ഇൗ വർഷം വീണ്ടും നിരവധി ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് പുതിയ ഉപരോധം. രഹസ്യാന്വേഷണ മേധാവി, മറ്റ് 13 ഉദ്യോഗസ്ഥർ, നാല് സംഘടനകൾ എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ആേഗാള യാത്രവിലക്ക് ഏർപ്പെടുത്തുകയും സംഘടനകളുടെ സ്വത്തു വിവരങ്ങൾ മരവിപ്പിക്കുകയും ചെയ്തു.
യു.എൻ സുരക്ഷസമിതിയും യു.എസും ഏർപ്പെടുത്തിയ ഉപരോധത്തെ ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തതായി സൈനികവക്താവ് അറിയിച്ചു.
യു.എസ് ചർച്ചയുടെ സാധ്യതയെക്കുറിച്ചു പറഞ്ഞിരുന്നു. തങ്ങൾക്കെതിരെ അപ്രതീക്ഷിത മുൻകരുതലുകൾ എടുക്കുകയും സമ്മർദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് അസംബന്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.എസും ൈചനയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് പുതിയ ഉപരോധമെന്നും ഉത്തരകൊറിയ ആരോപിച്ചിട്ടുണ്ട്. സ്വന്തം സൈനികോപകരണങ്ങൾ വികസിപ്പിക്കാനുള്ള നീക്കത്തിനിടെ യു.എസ് മറ്റുള്ള രാജ്യങ്ങളുടെ ആണവ-മിസൈൽ പരീക്ഷണങ്ങൾ നിരോധിക്കാൻ ശ്രമിക്കുന്നത് തികച്ചും ഇരട്ടത്താപ്പാണെന്നും ഉ.കൊറിയ പറഞ്ഞു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ തകർക്കാനുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി യു.എസ് കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഉത്തരെകാറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിലൂടെ അവരുടെ ആണവായുധ പദ്ധതിയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്. എന്നാൽ, യു.എസ് ആക്രമണത്തെ നേരിടാൻ തങ്ങൾക്ക് ആണവായുധം ആവശ്യമാണെന്നാണ് ഉത്തരകൊറിയയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.