സിഡ്നി: മിസൈൽ സാേങ്കതിക വിദ്യ വിൽക്കാൻ ശ്രമിച്ച ഉത്തരകൊറിയൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ. കൊറിയൻ വംശജനും ആസ്ട്രേലിയൻ പൗരത്വവുമുള്ള ചാൻ ഹാൻ ചോയിയാണ്(59) അറസ്റ്റിലായത്.
ഉത്തരകൊറിയക്കെതിരായ യു.എൻ, ആസ്ട്രേലിയൻ ഉപരോധങ്ങൾ ചോയി ലംഘിച്ചതായി ആസ്ട്രേലിയൻ പൊലീസ് ആരോപിച്ചു. ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 30 വർഷമായി ആസ്ട്രേലിയയിലാണ് ചോയി കഴിയുന്നത്.
ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു സംഭവമെന്നും പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിക്കാെത 10 വർഷം വരെ തടവു ലഭിക്കാവുന്ന ആറുകുറ്റങ്ങളാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു.
ബാലിസ്റ്റിക് നിർമാണ യൂനിറ്റും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദ്യയും വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. ഉത്തരകൊറിയയിൽ നിന്ന് ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് കൽക്കരി ഉൽപന്നങ്ങൾ കടത്താൻ ഇടനിലക്കാരനായി പ്രവർത്തിെച്ചന്നും ചോയിക്കെതിരെ ആരോപണമുണ്ട്.
വിലക്കുകൾ ലംഘിച്ച് നിരന്തരം മിസൈൽപരീക്ഷണങ്ങൾ തുടരുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തുന്നതിെൻറ ഭാഗമായി യു.എൻ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇേതതുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കാനാണ് ഉത്തരകൊറിയയുടെ ഇത്തരം നീക്കങ്ങളെന്നാണ് റിപ്പോർട്ട്.
അതീവപ്രാധാന്യമുള്ളതാണ് അറസ്െറ്റന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.